You are Here : Home / News Plus

റൊണാള്‍ഡീന്യോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുമോ?

Text Size  

Story Dated: Saturday, August 30, 2014 06:46 hrs UTC

 
ഫുട്‌ബോളര്‍ ബ്രസീലിന്റെ റൊണാള്‍ഡീന്യോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ കളിച്ചേക്കുമെന്ന് സൂചന. ഇതിനായി റൊണാള്‍ഡീന്യോയുടെ ഏജന്റും സഹോദരനുമായ റോബര്‍ട്ടോ ഡി അസ്സിസുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. രണ്ടു വര്‍ഷത്തെ കരാറാണ് ലക്ഷ്യമിടുന്നത്.  ബോളിവുഡ് താരം അഭിഷേക് ബച്ചന്റെയും പ്രശാന്ത് അഗര്‍വാളിന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈ ടൈറ്റന്‍സ് ടീമാണ് റൊണാള്‍ഡീന്യോയെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. 
ബ്രസീലിനുവേണ്ടി 97 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് 33 ഗോളുകള്‍ നേടിയ റൊണാള്‍ഡീന്യോ ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.