ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്ക് മൂന്നാറില്‍ താമസ സൗകര്യമൊരുക്കിയ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. തീവ്രവാദികളായ വഖാസ് അഹമ്മദിനും തഹ്സിന് അക്തറിനും സഹായം നല്‍കിയിരുന്ന ബിഹാര്‍ സ്വദേശി ജമീല്‍ സഫീക്കുള്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ വര്‍ഷങ്ങളായി രാഹുല്‍ എന്ന വ്യാജപേരില്‍ മൂന്നാറില്‍ കാപ്പിക്കട നടത്തി വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.തീവ്രവാദികള്‍ അറസ്റ്റിലായതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. വ്യാഴാഴ്ചയാണ് ജമീല്‍ മൂന്നാറിലെത്തിയെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് അര്‍ധരാത്രി നടത്തിയ തെരച്ചിലില്‍ എയിറ്റ് ലാന്റ് കോട്ടേജില്‍ നിന്നാണ് ഇയാളെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തുവരുന്നു. വിശദമായ ചോദ്യം ചെയ്യലിന് പ്രത്യേക അന്വേഷണസംഘം ഇന്ന് മൂന്നാറിലെത്തും.
Comments