You are Here : Home / News Plus

പുതിയ മദ്യ നയത്തില്‍ ടൂറിസം വകുപ്പിന് ആശങ്കയുണ്ടെന്ന് മന്ത്രി കെ.പി അനില്‍കുമാര്‍

Text Size  

Story Dated: Thursday, August 28, 2014 07:24 hrs UTC

സംസ്ഥാന സര്‍ക്കാരിന്‍െറ പുതിയ മദ്യ നയത്തില്‍ ടൂറിസം വകുപ്പിന് ആശങ്കയുണ്ടെന്ന് മന്ത്രി കെ.പി അനില്‍കുമാര്‍. മദ്യപാനം ജീവിതത്തിന്‍െറ ഭാഗമാക്കിയ വിനോദ സഞ്ചാരികള്‍ കേരളത്തില്‍ എത്താറുണ്ട്. ഇവരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ട്. സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കിയ ഗുജറാത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. വകുപ്പിന്‍െറ ആശങ്ക വേണ്ടപ്പെട്ടവരെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് വിനോദ സഞ്ചാരം നിലനില്‍ക്കണമെന്നും അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.