You are Here : Home / News Plus

മധ്യപ്രദേശില്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും 10 മരണം

Text Size  

Story Dated: Monday, August 25, 2014 10:07 hrs UTC

മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ ചിത്രകൂട് കാമതനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 10 പേര്‍ മരിച്ചു. മരിച്ചതില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. സോമവതി അമാവാസി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കില്‍ ചിലര്‍ വീണു. അതേത്തുടര്‍ന്നുണ്ടായ ആശയക്കുഴപ്പമാണ് ദുരന്തത്തിന് വഴിവെച്ചത്. 
 
മരിച്ചവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 വീതവും ധനസഹായം അനുവദിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.