You are Here : Home / News Plus

ഗാഡ്ഗില്‍ : കേന്ദ്രസര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

Text Size  

Story Dated: Monday, August 25, 2014 09:13 hrs UTC

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പരാമര്‍ശമില്ലാതെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം ഗ്രീന്‍ ട്രൈബ്യൂണല്‍ തള്ളി. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ട്രൈബ്യൂണല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്മേല്‍ ബുധനാഴ്ചക്കകം നിലപാട് വ്യക്തമാക്കണമെന്നും നിര്‍ദ്ദേശം നല്‍കി. 
 
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ഇറക്കിയ സാഹചര്യത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇല്ലാതായോ എന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ട്രൈബ്യൂണല്‍ ആരാഞ്ഞിരുന്നു. 
 
അന്നും വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നാല്‍ കടുത്ത ഉത്തരവ് പുറപ്പെടുവിക്കുമെന്നും ട്രൈബ്യൂണല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.