You are Here : Home / News Plus

ശശി തരൂരിനെതിരായ തെരഞ്ഞെടുപ്പ് ഹരജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു

Text Size  

Story Dated: Thursday, August 21, 2014 07:24 hrs UTC

ശശി തരൂര്‍ എം.പിക്കെതിരായ തെരഞ്ഞെടുപ്പ് ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എംപി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പെരുപ്പിച്ച് കാണിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ചാണ് ഹരജി.
മുന്‍ഗാമികളും മറ്റും നടപ്പാക്കിയ പദ്ധതികള്‍ സ്വന്തം പേരിലാക്കിയാണ് തരൂര്‍ വോട്ട് പിടിച്ചത്. വിഴിഞ്ഞം പോര്‍ട്ടിനെ സംബന്ധിച്ച വികസനപ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കോവളം -കളിയിക്കാവിള റോഡ് വികസനം, മെഡിക്കല്‍ കോളജ് നവീകരണം, ഹൈകോടതി ബെഞ്ച് തുടങ്ങി വ്യാജമായ വികസന പ്രവര്‍ത്തനങ്ങള്‍ അവകാശപ്പെട്ടാണ് തരൂര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.