You are Here : Home / News Plus

കനത്ത മഴ ; ഉത്തരാഖണ്ഡില്‍ 17 പേര്‍ മരിച്ചു

Text Size  

Story Dated: Saturday, August 16, 2014 03:50 hrs UTC

കനത്ത മഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ 17 പേര്‍ മരിച്ചു. പുരി ജില്ലയില്‍മാത്രം 14 പേരാണ് മരിച്ചത്. റോഡുകള്‍ വെള്ളത്തിനടിയില്‍ ആയതിനെത്തുടര്‍ന്ന് ഇവിടുത്തെ 250 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. നിരവധി വീടുകള്‍ തകര്‍ന്നു. വിനോദ സഞ്ചാരികള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും കുടുങ്ങി. ഗംഗാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഋഷികേഷ് അടക്കമുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഒറ്റപ്പെട്ടുപോയവരെ രക്ഷപെടുത്താന്‍ ഹെലിക്കോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. റോഡുകള്‍ സഞ്ചാരയോഗ്യമാക്കി ദുരിതാശ്വാസ സഹായം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം 14 നുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 120 മില്ലീമീറ്റര്‍ മഴയാണ് ഡെറാഡൂണില്‍ രേഖപ്പെടുത്തിയത്. മഴക്കെടുതികളെത്തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ ആറുപേര്‍ മരിച്ചു. രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പലസ്ഥലത്തും മണ്ണിടിച്ചിലും ഉണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.