You are Here : Home / News Plus

രാജ്യത്തിന്‍െറ മതേതര പാരമ്പര്യം കാത്തു സൂക്ഷിക്കണം: രാഷ്ട്രപതി

Text Size  

Story Dated: Thursday, August 14, 2014 06:21 hrs UTC

ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ മതേതര പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഭിന്നതകളും മറന്ന് രാജ്യതാല്‍പര്യത്തിനുവേണ്ടി ഒന്നിക്കണം. ആക്രമണവും അസഹിഷ്ണുതയും ജനാധിപത്യത്തിന് ചേരുന്നതല്ല. കഴിഞ്ഞ തവണത്തേതില്‍ നിന്ന് കൂടുതല്‍ ജനപങ്കാളിത്തമുള്ള തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. ഇത് രാജ്യത്തിന്‍െറ ജനാധിപത്യത്തിന്‍െറ ശക്തിയെയാണ് കാണിക്കുന്നത്.
സൃഷ്ടിപരമായ ഭരണത്തിലൂടെ വേഗത്തിലുള്ള പുരോഗതിയും സാമൂഹിക മൈത്രിയും കൈവരിക്കാന്‍ സാധിക്കം. ദാരിദ്ര്യം എന്ന ശാപത്തെ ഇല്ലാതാക്കുക എന്നതാണ് നമ്മുടെ കാലത്തെ ഏറ്റവും വലിയ വെല്ലുവിളി. ദാരിദ്ര്യ ലഘൂകരണത്തില്‍ നിന്ന് ദാരിദ്ര്യ നിര്‍മാര്‍ജനത്തിലേക്ക് എത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രാജ്യത്തിന് മികച്ച സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. പുരോഗതിയുടെ ഗുണം എല്ലാവര്‍ക്കും ലഭിക്കുമെന്നാണ് കരുതുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.