You are Here : Home / News Plus

കേരളത്തിന്റെ സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍

Text Size  

Story Dated: Tuesday, August 05, 2014 11:32 hrs UTC

ന്യൂഡല്‍ഹി : തിരുവനന്തപുരം സ്വദേശി സഞ്ജു വി. സാംസണ കേരളത്തിന്റെ പ്രതിനിധിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍.ഈമാസം 25 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ ഇംഗണ്ടിനെതിരായ നടക്കുന്ന പരമ്പരയില്‍ 17 അംഗ ടീമിനെ എം.എസ്. ധോണി നയിക്കും.അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20 മല്‍സരവുമുണ്ട് പരമ്പരയില്‍. ഒാസ്ട്രേലിയയില്‍ സമാപിച്ച ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായ ഇന്ത്യ എ ടീമിന്റെ ല്‍ കാഴ്ചവച്ച മികച്ച പ്രകടനമാണു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജുവിനു ടീം ഇന്ത്യയിലേക്കു വഴിയൊരുക്കിയത്. ടീം: ധോണി , വിരാട് കോഹ്ലി ,ആര്‍. അശ്വിന്‍, സ്റ്റുവര്‍ട്ട് ബിന്നി, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, അംബട്ടി റായിഡു, ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, , സഞ്ജു സാംസണ്‍, കരണ്‍ ശര്‍മ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.