You are Here : Home / News Plus

കിഷോര്‍ കുമാറിനെ ആദരിച്ച് ഗൂഗിള്‍

Text Size  

Story Dated: Monday, August 04, 2014 05:23 hrs UTC

മുംബൈ: ഇതിഹാസ ഗായകന്‍ കിഷോര്‍ കുമാറിനെ അദ്ദേഹത്തിന്‍െറ ജന്‍മദിനത്തില്‍ ആദരിച്ച് ഗൂഗിള്‍‍. ആലാപനം കൂടാതെ കിഷോര്‍ കുമാര്‍ കൈവെച്ച വിവിധ മേഖലകളെ അദ്ദേഹത്തിന്‍െറ ചിത്രത്തോടൊപ്പം കാണിക്കുന്ന ഡൂഡിലാണ് ഗൂഗിളിന്‍റെ ഹോംപേജില്‍ ഇന്ന് കാണിച്ചിരിക്കുന്നത്. ഗായകന്‍ എന്ന നിലയിലാണ് പ്രശസ്തനായതെങ്കിലും സിനിമാ സംവിധാനം, അഭിനയം, സംഗീതസംവിധാനം, പാട്ടെഴുത്ത്, തിരക്കഥ, സിനിമാനിര്‍മാണം എന്നീ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് കിഷോര്‍ കുമാര്‍. ഹിന്ദി സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന അശോക് കുമാറിന്‍െറ ഇളയ സഹോദരനായ അദ്ദേഹം ഹിന്ദിയില്‍ കൂടാതെ ബംഗാളി, ഗുജറാത്തി, മറാഠി ഭാഷകളിലും പാടിയിട്ടുണ്ട്.
മികച്ച പാട്ടുകാരനുള്ള ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ഏറ്റവും കൂടുതല്‍ നേടിയത് കിഷോറാണ്; എട്ടുതവണ.1929ല്‍ ജനിച്ച കിഷോര്‍ 1987 ഒക്ടോബറില്‍ അന്തരിച്ചു. കിഷോറിന്‍െറ മകന്‍ അമിത്കുമാറും ബോളിവുഡിലെ ഗായകനായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.