You are Here : Home / News Plus

കോളജില്‍ പഠിപ്പിക്കാതെ പ്രിന്‍സിപ്പലായത്‌ അച്യുതാനന്ദന്റെ മകനാണ്‌ :പിള്ള

Text Size  

Story Dated: Sunday, August 03, 2014 02:24 hrs UTC

കോളജില്‍ പഠിപ്പിക്കാതെ ഒരു കോളജിന്റെ പ്രിന്‍സിപ്പലായത്‌ ലോകത്തില്‍ ഒരാളേയുള്ളൂ; അത്‌ അച്യുതാനന്ദന്റെ മകനാണ്‌. മകനുവേണ്ടിയും മകള്‍ക്കു വേണ്ടിയും പല തരത്തിലുള്ള അഴിമതി നടത്തിയ ഒരാള്‍ ധാര്‍മിക രോഷവുമായി നടക്കുന്നത്‌ എനിക്കു മനസിലാകുന്നില്ല.ഒരു പ്രമുഘ വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ കേരള കോണ്‍ ഗ്രസ്സ് ചെയര്‍ മാന്‍ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ വാങ്ങാന്‍ പറ്റില്ല. എന്റെ കൈയിലുള്ള തെളിവുകള്‍ വച്ച്‌ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന സുര്‍ജിത്ത്‌ സിംഗ്‌ ആണ്‌ ഒന്നാമത്തെ പ്രതി. പിണറായി അല്ല. പിണറായി സുര്‍ജിത്ത്‌ സിംഗിനെ അനുകൂലിച്ചു. അന്നു പങ്കെടുത്ത ആളാണ്‌ അച്യുതാനന്ദന്‍. അതെല്ലാം അച്യുതാനന്ദന്‌ അറിയാം.പിണറായി കൈക്കൂലി വാങ്ങിയെന്നു പറഞ്ഞ്‌ പീഡിപ്പിക്കുകയല്ലേ അച്യുതാനന്ദന്‍ ചെയ്‌തത്‌. സ്വന്തം പാര്‍ട്ടിയില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ പിണറായി വിജയനെതിരായി പ്രയോഗിക്കുന്നു. ധാര്‍മികത ഇല്ലാത്ത ആളാണ്‌ അച്യുതാനന്ദന്‍.സ്വന്തം ആദര്‍ശങ്ങള്‍ പറഞ്ഞു നടക്കുകയല്ലാതെ യാതൊരു ആദര്‍ശവുമില്ലാത്ത, സത്യസന്ധതയില്ലാത്ത, അഴിമതികള്‍ക്കു കൂട്ടുനിന്നിട്ടുള്ള, ഇന്ത്യ കണ്ട ഏറ്റവും മോശപ്പെട്ട ആള്‍ വി.എസ്‌. അച്യുതാനന്ദനാണ്‌. അതു മറ്റൊന്നും കൊണ്ടല്ല. അദ്ദേഹം പറയുന്ന ഒരു കാര്യവും തന്റെ കാര്യത്തില്‍ പ്രയോഗത്തില്‍ നടപ്പിലാക്കിയിട്ടില്ല. ഇപ്പോള്‍ത്തന്നെ അച്യുതാനന്ദന്‌ എത്ര കേസായി? ആരാണ്‌ അച്യുതാനന്ദന്റെ കൂട്ടു പ്രതി. അച്യുതാനന്ദന്റെ മകന്‍ എത്രയോ കേസുകളില്‍ പെട്ടു കിടക്കുന്നു. ഇതൊക്കെ ഇപ്പോഴത്തെ സര്‍ക്കാര്‍ മനഃപൂര്‍വം പൊക്കാതിരിക്കുന്നെന്നാണ്‌ എന്റെ വിശ്വാസം. അച്യുതാന്ദനെ വെട്ടിയാല്‍ പിണറായി വിജയന്‍ വളരുമെന്നു കരുതിയതുകൊണ്ടായിരിക്കണം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപടികള്‍ എടുക്കാത്തത്‌. അച്യുതാനന്ദനും മക്കളും കാണിച്ച അഴിമതികള്‍ എത്രയാണ്‌. റിസര്‍വ്‌ എന്നു പറഞ്ഞ്‌ ഫോറസ്‌റ്റ് ഡിപ്പാര്‍ട്ടുമെന്റില്‍നിന്നു വലിയ തുക വാങ്ങിച്ചെടുത്തില്ലേ. സന്തോഷ്‌ മാധവന്റെ കൈയില്‍നിന്ന്‌ 70 ലക്ഷം വാങ്ങിയ കേസ്‌ ഇപ്പോഴും കിടക്കുകയല്ലേ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.