You are Here : Home / News Plus

കരിപ്പൂരില്‍ ലാന്റിംഗിനിടെ വിമാനത്തിന്റെ പിന്‍ചക്രം പൊട്ടി

Text Size  

Story Dated: Saturday, August 02, 2014 09:59 hrs UTC

ലാന്റിംഗിനിടെ വിമാനത്തിന്റെ പിന്‍ചക്രം പൊട്ടി. കരിപ്പൂരില്‍ ഒഴിവായത് വന്‍ വിമാന ദുരന്തം. ജിദ്ദയില്‍ നിന്നുള്ള വിമാനത്തിന്റെ പിന്‍ചക്രമാണ് ലാന്‍ഡിംഗിനിടെ പൊട്ടിയത്. ഇന്ന് രാവിലെയാണ് വിമാനത്തിന്റെ പിന്‍ചക്രം ലാന്‍ഡിംഗിനിടെ പൊട്ടിയത്.എയര്‍ ഇന്ത്യ വിമാനമാണ് ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 400 ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി ഇറക്കി. ജിദ്ദയില്‍ നിന്നും കരിപ്പൂരിലേയ്ക്ക് വന്ന വിമാനമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.