You are Here : Home / News Plus

കെ.എം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന്‌ ആന്റണി രാജു

Text Size  

Story Dated: Wednesday, July 23, 2014 07:12 hrs UTC

തിരുവനന്തപുരം : കെ.എം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ ആന്റണി രാജു. അന്‍പത്‌ വര്‍ഷത്തെ ചരിത്രമുള്ള കേരളാ കോണ്‍ഗ്രസിന്‌ മുഖ്യമന്ത്രി സ്‌ഥാനത്തിനുള്ള അര്‍ഹതയുണ്ട്‌. അതുകൊണ്ടുതന്നെ മന്ത്രിസഭാ പുനസംഘടന യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കെ.എം മാണി മുഖ്യമന്ത്രി സ്‌ഥാനത്ത്‌ വരണമെന്നും ആന്റണി രാജു പറഞ്ഞു. മുന്നണി സംവിധാനമെന്നത്‌ ഏകകക്ഷി ഭരണമല്ലെന്നും മുന്നണി സംവിധാനത്തോട് നീതി പുലര്‍ത്തണമെങ്കില്‍ ഘടക കക്ഷികള്‍ക്കും മുഖ്യമന്ത്രിയാകാന്‍ അനുമതി നല്‍കണമെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു. യുഡിഎഫ്‌ എടുത്താലും എല്‍ഡിഎഫ്‌ എടുത്താലും കേരള നിയമസഭയിലെ മുതര്‍ന്ന നേതാവാണ്‌ കെ.എം മാണി. തന്റെ വ്യക്‌തിപരമായ അഭിപ്രായമാണ്‌ ഇതെന്നും പാര്‍ട്ടി തീരുമാനിച്ചാല്‍ സ്‌ഥാനം ഏറ്റെടുക്കാന്‍ കെ.എംമാണി തയ്യാറാകണമെന്നും ആന്റണി രാജു പറഞ്ഞു. അതേസമയം, പാര്‍ട്ടി ഇത്തരമൊരു ചര്‍ച്ച നടത്തിയിട്ടില്ലെന്ന്‌ സര്‍ക്കാര്‍ ചീഫ്‌വിപ്പ്‌ പി.സി ജോര്‍ജ്‌ പറഞ്ഞു. നിലവിലെ മുതിര്‍ന്ന നേതാവായ കെ.എം മാണിയെ മുഖ്യമന്ത്രിയായി കാണാന്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ആഗ്രഹമുണ്ട്‌. എന്നാല്‍ നിലവിലെ സാഹചര്യം അതിന്‌ അനുവദിക്കുമോ എന്നത്‌ കാത്തിരുന്ന്‌ കാണേണ്ട കാര്യമാണെന്നും പി.സി ജോര്‍ജ്‌ പറഞ്ഞു. കെ.എം മാണിയെ ചെറുതാക്കി കാണിക്കാനുള്ള ആന്റണി രാജുവിന്റെ ശ്രമമാണ്‌ നിലവിലെ അഭിപ്രായ പ്രകടനത്തിന്റെ ലക്ഷ്യമെന്ന്‌ ടി.എന്‍ പ്രതാപന്‍ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.