You are Here : Home / News Plus

വിമാനം തകര്‍ന്നു മരിച്ചവരില്‍ ഇന്ത്യാക്കാരില്ല

Text Size  

Story Dated: Friday, July 18, 2014 04:36 hrs UTC

ആംസ്റ്റര്‍ഡാമില്‍ നിന്ന് കൊലാലംപുരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം തകര്‍ന്ന് വീണ് മരിച്ചവരില്‍ 154 പേരും ഡച്ചുകാര്‍. അപകടത്തില്‍ 15 ജോലിക്കാര്‍ ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന 295 പേരും മരിച്ചു. ഹോളണ്ടുകാര്‍ക്ക് പുറമെ 27 ഓസ്‌ട്രേലിയക്കാരും 23 മലേഷ്യക്കാരും 11 ഇന്തോനേഷ്യക്കാരും ആറ് ബ്രിട്ടീഷുകാരും നാല് ജര്‍മ്മന്‍കാരും, നാല് ബെല്‍ജിയംകാരും മൂന്നു ഫിലിപ്പീന്‍സുകാരും ഒരു കനേഡിയന്‍ പൗരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ദുരന്തത്തില്‍ പെട്ട് മരണമടഞ്ഞ മറ്റ് 47 പേര്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.