You are Here : Home / News Plus

ഇ-ഡിക്ളറേഷന്‍ പരിഷ്കാരം നിര്‍ത്തിവെച്ചത് ഈ മാസം 20 വരെ നീട്ടി

Text Size  

Story Dated: Sunday, July 13, 2014 04:31 hrs UTC

പാലക്കാട്: ചെക്പോസ്റ്റുകളില്‍ നടപ്പാക്കുന്ന ഇ-ഡിക്ളറേഷന്‍ പരിഷ്കാരം നിര്‍ത്തിവെച്ചത് ഈ മാസം 20 വരെ നീട്ടി. നേരത്തെ 15 വരെയായിരുന്നു നികുതി വകുപ്പിന്‍െറ പുതിയ പരിഷ്കാരം മരവിപ്പിച്ചത്. 20 വരെ പഴയ ഫോറത്തില്‍ തന്നെ ഡിക്ളറേഷന്‍ ചെയ്യാന്‍ സൗകര്യമൊരുക്കും.
വാളയാറില്‍ കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ഡിക്ളറേഷനെക്കുറിച്ച് ബോധവത്കരണം നടത്തും. നിബന്ധനകള്‍ നാല് ഭാഷകളില്‍ പ്രസിദ്ധീകരിക്കും. പുതിയ സംവിധാനത്തെപ്പറ്റി ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ പരസ്യം നല്‍കാനും വാണിജ്യനികുതി സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.
പുതിയ പരിഷ്കാരം നടപ്പാക്കിയതിനത്തെുടര്‍ന്ന് വാളയാര്‍ ഉള്‍പ്പടെയുള്ള ചെക്പോസ്റ്റുകളില്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ട് വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. നാലു ദിവസമായി ചരക്ക് നീക്കവും തടസ്സപ്പെട്ടു. പരിഷ്കാരത്തിനുള്ള അവസാന തിയതി നീട്ടിയതോടെ ഗതാഗതസ്തംഭനത്തിന് അയവുവരികയായിരുന്നു. തമിഴ്നാട് പൊലീസിന്‍െറ കൂടി സഹായം തേടിയതോടെ ശനിയാഴ്ച ഉച്ചയോടെ വാഹനത്തിരക്ക് കുറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.