You are Here : Home / News Plus

കേരളത്തിന് കൂടുതല്‍ ട്രെയിന്‍ അനുവദിക്കാന്‍ കഴിയില്ല: സദാനന്ദഗൗഡ

Text Size  

Story Dated: Sunday, July 13, 2014 05:52 hrs UTC

കേരളത്തിന് പുതിയ ട്രെയിനുകള്‍ അനുവദിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി. സദാനന്ദഗൗഡ. റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ റെയില്‍പ്പാതകളെല്ലാം പരമാവധി ഉപയോഗത്തിലാണ്. നിലവിലുള്ള പാതയില്‍ കൂടുതല്‍ ട്രെയിന്‍ അനുവദിക്കാന്‍ കഴിയില്ല. പാത നവീകരണത്തിന് സ്ഥലം അനുവദിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന് കേരളം ആവശ്യപ്പെടുന്നത്.പാത ഇരട്ടിപ്പിക്കുന്നതിന് സ്ഥലം കണ്ടെത്താന്‍ കേരളത്തിന് കഴിയുന്നില്ല. എന്നാല്‍, കര്‍ണാടകത്തിലെ സ്ഥിതി ഇതല്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.