You are Here : Home / News Plus

പഠിപ്പുമുടക്ക് സമരം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്നു എസ്.എഫ്.ഐ

Text Size  

Story Dated: Tuesday, July 08, 2014 03:32 hrs UTC

തിരുവനന്തപുരം: പഠിപ്പുമുടക്ക് സമരം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ളെന്ന് എസ്.എഫ്.ഐ. സംഘടനാതലത്തില്‍ വിശദമായ ചര്‍ച്ചക്ക് ശേഷമായിരിക്കും അന്തിമതീരുമാനമെന്നും സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ് അറിയിച്ചു.
പഠിപ്പുമുടക്കിയുള്ള സമരങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഉപേക്ഷിക്കണമെന്നും പഠിക്കാനാണ്, പഠിപ്പ് മുടക്കാനല്ല സമരമെന്നും എസ്.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് വി. ശിവദാസന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അക്രമസമരം കാലഹരണപ്പെട്ട സമരരീതിയാണെന്നും ശിവദാസന്‍ പറഞ്ഞിരുന്നു. പഠിപ്പു മുടക്ക് സമരം കാലാഹരണപ്പെട്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.