You are Here : Home / News Plus

ഷൂട്ടൗട്ടിലൂടെ ഹോളണ്ട് സെമിയില്‍

Text Size  

Story Dated: Sunday, July 06, 2014 12:34 hrs UTC

സാല്‍വഡോര്‍:ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഹോളണ്ട് സെമിയില്‍ .അര്‍ജന്റീനയെ നേരിടാന്‍ യോഗ്യത നേടിയത്. സാവോപോളോയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ സെമിയില്‍ അര്‍ജന്റീനയുടെ എതിരാളി ഹോളണ്ടാണ്.ഗോണ്‍സാലോ ഹിഗ്വായ്ന്‍ എട്ടാം മിനിറ്റില്‍ നേടിയ ഗോളില്‍ ബെല്‍ജിയത്തെ മറികടന്നാണ് അര്‍ജന്റീന 24 വര്‍ഷത്തിനുശേഷം ലോകകപ്പ് സെമിഫൈനലില്‍ പ്രവേശിച്ചത്. 1998 ലോകകപ്പിലെ ക്വാര്‍ട്ടര്‍ഫൈനലിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഹോളണ്ടിനായിരുന്നു ജയം.120 മിനിറ്റ് നേരത്തെ കളിയില്‍ ഇരുടീമുകള്‍ക്കും ലക്ഷ്യം കാണാനാവത്തതിനെ തുടര്‍ന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.