You are Here : Home / News Plus

കോട്ടണ്‍ഹില്‍ സ്കൂള്‍ മുന്‍ പ്രധാനാധ്യാപിക ട്രൈബ്യൂണലിന് പുതിയ ഹര്‍ജി നല്‍കി

Text Size  

Story Dated: Friday, July 04, 2014 07:35 hrs UTC

കോട്ടണ്‍ഹില്‍ സ്കൂള്‍ മുന്‍ പ്രധാനാധ്യാപിക കെ.കെ ഊര്‍മിളാ ദേവി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് പുതിയ ഹര്‍ജി നല്‍കി. മോഡല്‍ സ്കൂളില്‍ പ്രധാനാധ്യാപികയായി നിയമിച്ച നടപടി ചോദ്യം ചെയ്താണ് ഹരജി നല്‍കിയിട്ടുള്ളത്. കോട്ടണ്‍ഹില്‍ സ്കൂളില്‍ തന്നെ നിമയമം വേണമെന്നാണ് അധ്യാപിക ഉന്നയിക്കുന്ന പ്രധാന ആവശ്യം. കോട്ടണ്‍ഹില്‍ സ്കൂളില്‍ നിന്ന് അയിലം സ്കൂളിലേക്കുള്ള സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ അധ്യാപിക ഹരജി നല്‍കിയിരുന്നു. എന്നാല്‍ പുതിയ നിയമനം വന്നതോടെയാണ് പുതുക്കിയ ഹരജി ട്രൈബ്യൂണലിന് നല്‍കിയത്. ഹര്‍ജി ഉച്ചക്ക് ശേഷം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.