You are Here : Home / News Plus

വിവാദ കോളജ് മാഗസിന്‍: എസ്.എഫ്.ഐ നേതാവ് അറസ്റ്റില്‍

Text Size  

Story Dated: Tuesday, June 24, 2014 10:12 hrs UTC

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശ്രീകൃഷ്ണ കോളജ് മാഗസിനില്‍ മോശം പരാമര്‍ശം വന്ന സംഭവത്തില്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗവും മാഗസിന്‍ ഉപദേശക സമിതിയംഗവുമായ പി.ജി. സുബി ദാസിനെ അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പൊലിസാണ് സുബി ദാസിനെ അറസ്റ്റ് ചെയ്തത്.നേരത്തെ ഈ കേസില്‍ ഒമ്പതു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. വിവാദത്തെ തുടര്‍ന്ന് മാഗസിന്‍ പിന്‍വലിച്ചിരുന്നു. മോദി പ്രധാനമന്ത്രി ആവുന്നതിനു മുമ്പ്, 2012-13 അധ്യയന വര്‍ഷം ഇറങ്ങിയ മാഗസിനില്‍ വന്ന പദപ്രശ്ന രൂപത്തിലുള്ള പരാമര്‍ശത്തിന്‍െറ പേരിലാണ് പരാതിയും അറസ്റ്റും ഉണ്ടായത്. പൊലിസ് നടപടി സര്‍ക്കാരിന്‍െറ നയപ്രകാരമല്ലെന്ന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞ ശേഷമാണ് ഇപ്പോള്‍ സുബി ദാസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.