You are Here : Home / News Plus

മംഗലാപുരത്തുനിന്നുള്ള തീവണ്ടിസമയത്തില്‍ മാറ്റം

Text Size  

Story Dated: Tuesday, June 24, 2014 03:33 hrs UTC

ജൂലായ് ഒന്നുമുതല്‍ മംഗലാപുരത്തുനിന്നുള്ള ചില തീവണ്ടികളുടെ സമയത്തില്‍ ചെറിയ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. രാത്രി 10ന് പുറപ്പെടുന്ന 22638 നമ്പര്‍ മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ജൂലായ് ഒന്നുമുതല്‍ സൂപ്പര്‍ഫാസ്റ്റാക്കി. രാത്രി 10.20-നാണ് പുറപ്പെടുക.

ദിവസവും പുലര്‍ച്ചെ 4.50-ന് മംഗലാപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന 16649 നമ്പര്‍ മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് ഒന്നുമുതല്‍ 5 മണിേക്ക പുറപ്പെടൂ. 56640 നമ്പര്‍ മംഗലാപുരം-ഗോവ പാസഞ്ചര്‍ 6.20ന് പകരം 5.50 ആയി. 56643 മംഗലാപുരം-കബകപുത്തൂര്‍ പാസഞ്ചര്‍ രാവിലെ ആറിനുള്ളത് 6.05 ന് പുറപ്പെടും.

രാവിലെ എട്ടിനു പുറപ്പെട്ടിരുന്ന 56324 മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചര്‍ ഇനിമുതല്‍ 7.40-ന് പുറപ്പെടും. 12602 മംഗലാപുരം-ചെന്നൈ മെയില്‍ 1.15-ല്‍നിന്ന് 1.20 ആക്കി. രാവിലെ 11-ന് പുറപ്പെട്ടിരുന്ന 70156 നമ്പര്‍ മംഗലാപുരം-ഭട്കല്‍ ഡെമു ഇനിമുതല്‍ ഉച്ചയ്ക്കുശേഷം 2.55 നാണ് പുറപ്പെടുക. 12686 മംഗലാപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് 4.15നു പകരം 4.20ന് പുറപ്പെടും. എല്ലാ ശനിയാഴ്ചകളിലും രാത്രി 10.45-ന് പുറപ്പെട്ടിരുന്ന 22852 നമ്പര്‍ മംഗലാപുരം-സാന്ദ്രഗച്ചി എക്‌സ്പ്രസ് രാത്രി 11േന പുറപ്പെടുകയുള്ളൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.