You are Here : Home / News Plus

ഇംഗ്ലണ്ടിനെതിരെ ഇറ്റലിക്ക് ജയം

Text Size  

Story Dated: Sunday, June 15, 2014 03:50 hrs UTC

ലോകകപ്പിന്റെ ഗ്രൂപ്പ് ഡിയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇറ്റലിക്ക് ജയം.  ഒന്നിനെതിരെ രണ്ടു ഗോളിനാണ് അസൂറികളുടെ വിജയം. 35-ാം മിനിറ്റില്‍ സെറ്റ് പീസില്‍ നിന്നുള്ള യുവന്റസിന്റെ മിഡ്ഫീല്‍ഡര്‍ ക്ലോഡിയോ മര്‍കിസോയുടെ എണ്ണം പറഞ്ഞ ഗോളില്‍ ഇറ്റലിയാണ് ആദ്യം ലീഡ് നേടിയത്. രണ്ടു മിനിറ്റിനുള്ളില്‍ വെയ്ന്‍ റൂണിയുടെ മനോഹരമായ ഒരു ക്രോസില്‍ നിന്ന് ലക്ഷ്യം കണ്ട് ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ ഡാനിയല്‍ സ്റ്ററിഡ്ജ് ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. 50-ാം മിനിറ്റില്‍ സൂപ്പര്‍ മാരിയോ എന്ന മരിയോ ബലൊട്ടെല്ലി 50-ാം മിനിറ്റില്‍ ഒരു കിടിലിന്‍ ഹെഡ്ഡറിലൂടെ ഇറ്റലിക്ക് വിജയഗോള്‍ സമ്മാനിച്ചു. എ.സി. മിലാന്റെ സ്‌ട്രൈക്കറായ ബലൊട്ടെല്ലിയാണ് മാന്‍ ഓഫ് ദി മാച്ച്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.