You are Here : Home / News Plus

ബ്രസീലിലേയ്ക്ക് ടൂറുപോയ ഗോവന്‍ എംഎല്‍എമാര്‍ വെട്ടില്‍

Text Size  

Story Dated: Friday, June 13, 2014 07:50 hrs UTC

ലോകക്കപ്പ് കാണുകയെന്ന ലക്ഷ്യത്തോടെ ബ്രസീലിലേയ്ക്ക് സര്‍ക്കാര്‍ ചെലവില്‍ പഠനപര്യടനം സംഘടിപ്പിച്ച ആറ് ഗോവന്‍ എംഎല്‍എമാര്‍ വെട്ടിലായി. യാത്ര വിവാദമായതോടെ, സ്വന്തം ചെലവില്‍ വേണം പര്യടനമെന്ന് ഗോവന്‍ സര്‍ക്കാര്‍ ഇവരെ അറിയിച്ചതോടെയാണിത്.
89 ലക്ഷം രൂപ മുടക്കി പത്ത് ദിവസത്തെ ട്രിപ്പ് പോകാനാണ് ബിജെപി ഭരിക്കുന്ന ഗോവന്‍ സര്‍ക്കാര്‍ സ്വന്തം എംഎല്‍എമാര്‍ക്ക് ആദ്യം അനുമതി നല്‍കിയത്. സംഭവം വിവാദമായതോടെയാണ് എംഎല്‍എമാര്‍ ചെലവ് സ്വയം വഹിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.