You are Here : Home / News Plus

ഇന്ന് കിക്കോഫ്‌

Text Size  

Story Dated: Thursday, June 12, 2014 02:21 hrs UTC

ലോകകപ്പ് ഫുട്ബോളിന് ഇന്ന്‍ കിക്കോഫ്‌.   ഇനി ജൂലായ് 13 വരെ നീളുന്ന 31 ദിവസം ലോകം കാല്പ്പന്തിലേക്ക് ചുരുങ്ങും.64 വര്‍ഷങ്ങള്‍ക്കുശേഷമാണ് ബ്രസീല്‍ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്നത്. 1950ലെ മാരക്കാന സ്റ്റേഡിയത്തിലെ ഞെട്ടിപ്പിക്കുന്ന തോല്‍വിയുടെ നാണക്കേടുമാറ്റി അതേ സ്റ്റേഡിയത്തില്‍ കപ്പുയര്‍ത്താനാണ് ആതിഥേയരുടെ ശ്രമം. കപ്പ് നിലനിര്‍ത്താന്‍ സ്‌പെയിനും  അര്‍ജന്റീനയും  പോര്‍ച്ചുഗലും  ജര്‍മനിയും ഇറ്റലിയുമെല്ലാം രംഗത്തുണ്ട്. വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം ഇന്ത്യന്‍സമയം 1.30ന് ബ്രസീലും ക്രൊയേഷ്യയും തമ്മില്‍ സാവോപോേളായിലെ കൊറിന്ത്യന്‍സ് അരീന സ്റ്റേഡിയത്തിലാണ് ആദ്യ കളി. ജൂലായ് 13ന് രാത്രി 12.30ന് മാരക്കാന സ്റ്റേഡിയത്തിലാണ് ഫൈനല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.