You are Here : Home / News Plus

മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച വിദേശകപ്പല്‍ പിടിച്ചെടുക്കണം -ഹൈകോടതി

Text Size  

Story Dated: Tuesday, June 10, 2014 07:33 hrs UTC

നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ഇടിച്ച ചരക്ക് കപ്പല്‍ എം.വി മിലെറ്റസ് പിടിച്ചെടുക്കാന്‍ ഹൈകോടതി നിര്‍ദേശം. ജൂണ്‍ രണ്ടാം തീയതി പുലര്‍ച്ചെയാണ് നീണ്ടകര പുത്തന്‍തുറ സ്വദേശി യോഗേഷിന്‍െറ ഉടമസ്ഥതയിലുള്ള കൈരളി- നമ്പര്‍ രണ്ട് എന്ന ബോട്ടില്‍ ഇടിച്ച് വിദേശകപ്പല്‍ കടന്നുകളഞ്ഞത്. ആലപ്പുഴ തീരത്തുനിന്ന് കടലില്‍ 11 നോട്ടിക്കല്‍ മൈല്‍ അകലെ ഫോര്‍ട്ട് കൊച്ചിക്ക് സമീപമായിരുന്നു അപകടം.

ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മുംബൈ, കൊച്ചി എന്നിവിടങ്ങളിലെ റിമോട്ട് ഓപറേറ്റിങ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് സാറ്റലൈറ്റ് ട്രാക്കിങ് സംവിധാനത്തിന്‍െറ സഹായത്തോടെ കപ്പല്‍ കണ്ടെ ത്തി. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്‍െറ കപ്പലുകളായ സാവിത്രിബായി ഫൂലെയും സി-144 ഇന്‍റര്‍സെപ്റ്റര്‍ ബോട്ടും നടത്തിയ അന്വേഷണത്തില്‍ കപ്പല്‍ കോഴിക്കോടിന് സമീപമുണ്ടെന്ന് സ്ഥിരീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.