You are Here : Home / News Plus

കറാച്ചി സ്‌ഫോടനം: ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി

Text Size  

Story Dated: Monday, June 09, 2014 07:20 hrs UTC

കറാച്ചി വിമാനത്താവളത്തില്‍ ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കി.
ഇന്ദിരാഗാന്ധി അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ രാവിലെ 5,000 സി.ഐ.എസ്.എഫ് ജവാന്മാരെ വിന്യസിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷയും കര്‍ശനമാക്കി. വിമാനത്താവളത്തിനുള്ളിലേക്ക് യാത്രക്കാര്‍ക്കൊപ്പം വന്നവരെ കടത്തിവിട്ടില്ല.
കൂടാതെ കസ്റ്റംസ് പരിശോധനയും കര്‍ശനമാക്കി. വിമാനത്താവളത്തിന് പുറത്തും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
പാകിസ്താനിലെ കറാച്ചിയിലുള്ള ജിന്നാ അന്താരാഷട്ര വിമാനത്താവളത്തില്‍ നടന്ന താലിബാന്‍ ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച അര്‍ധരാത്രിയോടെ വിമാനത്താവളത്തിലെ പഴയ ടെര്‍മിനലിലായിരുന്നു ആക്രമണം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.