You are Here : Home / News Plus

സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശം: ഇന്ന് കരാര്‍ ഒപ്പുവെക്കും

Text Size  

Story Dated: Friday, June 06, 2014 05:08 hrs UTC

സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ മാനേജ്മെന്‍റ് സീറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഈടാക്കാമെന്ന ധാരണയിലത്തെിയതോടെ മാനേജ്മെന്‍റ് അസോസിയേഷനും സര്‍ക്കാറും തമ്മില്‍ വെള്ളിയാഴ്ച കരാര്‍ ഒപ്പുവെക്കും. വൈകുന്നേരം ആറിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍വെച്ചാണ് കരാര്‍ ഒപ്പിടല്‍. മാനേജ്മെന്‍റ് സീറ്റ് ഒഴികെയുള്ള സീറ്റുകളുടെ ഫീസില്‍ ചില മാറ്റങ്ങളും ഉണ്ടാകും. കഴിഞ്ഞയാഴ്ച സര്‍ക്കാറുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഉണ്ടായ ധാരണയനുസരിച്ചാകും മറ്റു സീറ്റുകളിലെ ഫീസ്.മെറിറ്റ് സീറ്റില്‍ 75,000 രൂപയായിരിക്കും വാര്‍ഷിക ഫീസ്. 15 ശതമാനം സീറ്റില്‍ ബി.പി.എല്‍ വിദ്യാര്‍ഥികളില്‍നിന്ന് 50,000 രൂപയും ഈടാക്കും. ഈ വിഭാഗങ്ങള്‍ നല്‍കേണ്ട 75,000 രൂപയില്‍ 25,000 രൂപ മാനേജ്മെന്‍റ് സ്കോളര്‍ഷിപ്പായാണ് നല്‍കുക. എന്‍.ആര്‍.ഐ ക്വോട്ടയില്‍ 1.50 ലക്ഷം രൂപയാണ് ഫീസ്. കഴിഞ്ഞവര്‍ഷം മെറിറ്റ് സീറ്റില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഫീസ് 40,000 വും ബാക്കിയുള്ളവര്‍ക്ക് 65,000 രൂപയുമാണ് ഈടാക്കിയത്. സര്‍ക്കാര്‍, മെറിറ്റ് സീറ്റുകളില്‍ ഏകീകൃത ഫീസ് ഈടാക്കാനുള്ള തീരുമാനം അംഗീകരിക്കുകയും മാനേജ്മെന്‍റ് സീറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ അനുമതി നല്‍കുകയും ചെയ്തതോടെയാണ് കരാര്‍ ഒപ്പിടാന്‍ തീരുമാനമായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.