You are Here : Home / News Plus

സരിതയുടെ മൊഴിപ്പകര്‍പ്പിന് അന്വേഷണ സംഘം അപേക്ഷ നല്‍കി

Text Size  

Story Dated: Wednesday, June 04, 2014 10:17 hrs UTC




അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരേ സരിത കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പിന് വേണ്ടി പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കി.
മൊഴിപകര്‍പ്പിന് വേണ്ടി പ്രത്യേക അന്വേഷണ സംഘത്തലവനായ കെ.ഇ.ബൈജുവാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സരിതയുടെ മൊഴിയില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് തെളിവുണേ്ടായെന്ന് പരിശോധിക്കും. അതിന് ശേഷം അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യും. സരിതയുടെ മൊഴി പ്രകാരം തെളിവുണെ്ടങ്കില്‍ അന്വേഷണ സംഘത്തിന് അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യേണ്ടി വരും.
ഏഴു തവണ കോടതി ആവശ്യപ്പെട്ടിട്ടും അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നല്‍കാതെ ഒഴിഞ്ഞ് മാറി നിന്നിരുന്ന സരിത എട്ടാം തവണ ചൊവ്വാഴ്ചയാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.