You are Here : Home / News Plus

148 പഞ്ചായത്തുകളില്‍ പ്ളസ്ടു സ്കൂളുകള്‍ അനുവദിക്കണമെന്ന് ഹൈകോടതി

Text Size  

Story Dated: Tuesday, June 03, 2014 05:19 hrs UTC

സംസ്ഥാനത്തെ 148 പഞ്ചായത്തില്‍ പുതിയ പ്ളസ് ടു സ്കൂളുകള്‍ അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച മുന്‍ തീരുമാനത്തില്‍നിന്നുള്ള സര്‍ക്കാറിന്‍െറ പിന്‍മാറ്റം പുന:പരിശോധിച്ച് ലഭ്യമായ അപേക്ഷകളില്‍ ഉചിത തീരുമാനമെടുക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറോട് ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ നിര്‍ദേശിച്ചു. അധിക പ്ളസ് ടു ബാച്ചുകള്‍ മാത്രം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്ത് കായംകുളം കൊപ്പാരത്ത് ഹൈസ്കൂള്‍ മാനേജ്മെന്‍റ് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
148 പഞ്ചായത്തിലെ ഹൈസ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിക്കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സ്കൂളുകളില്‍ അധികം മലബാര്‍ മേഖലയിലായത് ചോദ്യംചെയ്ത് ചില മാനേജ്മെന്‍റുകള്‍ ഹൈകോടതിയെ സമീപിക്കുകയും സര്‍ക്കാര്‍ നീക്കം സിംഗ്ള്‍ബെഞ്ച് തടയുകയും ചെയ്തു. സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ തുടങ്ങാനുള്ള തീരുമാനം ശരിവെച്ചു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുതിയ സ്കൂളുകള്‍ക്ക് വേണ്ടിയുള്ള അപേക്ഷകള്‍ പരിഗണിക്കുമെന്ന് കരുതിയിരിക്കെ, 2014 മേയ് 24ന് പുതിയ സ്കൂളുകള്‍ അനുവദിക്കേണ്ടതില്ളെന്നും നിലവിലുള്ളവക്ക് അധിക ബാച്ച് അനുവദിച്ചാല്‍ മതിയെന്നും തീരുമാനിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.