You are Here : Home / News Plus

യുഡിഎഫിനെ തകര്‍ത്തെറിഞ്ഞ്‌ തദ്ദേശവാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ്

Text Size  

Story Dated: Friday, May 23, 2014 08:19 hrs UTC

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ യുഡിഎഫിന് വന്‍ ആഘാതമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്. യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന 10 വാര്‍ഡുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. 34 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അടക്കം എല്‍.ഡി.എഫ് 17 ഇടത്ത് വിജയിച്ചു. 13 സീറ്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയം കണ്ടു. മൂന്നിടത്ത് സ്വതന്ത്രര്‍ തിരഞ്ഞെടുക്കപ്പോള്‍ ഒരിടത്ത് ബി.ജെ.പിക്കാണ് വിജയിച്ചു.
 തിരുവനന്തപുരത്തെ ആറ്റിപ്ര വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‍റെ ശോഭ ശിവദത്ത് ജയിച്ചു. ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇടുക്കി അടിമാലി ബ്ളോക്ക് പഞ്ചായത്ത് മുനിയറ വാര്‍ഡില്‍ ഇടത് സ്വതന്ത്രസ്ഥാനാര്‍ഥി രമ്യ റനീഷ് വിജയിച്ചു.മലപ്പുറം ഒതുക്കുങ്ങല്‍ 10 ാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ മുഹമ്മദ് ഷെരിഫ് 44 വോട്ടിന് ജയിച്ചു. മലപ്പുറം തിരുവാലി ഒന്നാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ പ്രീതി വിജയിച്ചു. പള്ളിപ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്ര രാജീവ് സോമന്‍ ഒരു വോട്ടിന് ജയിച്ചു. വള്ളിക്കുന്ന് പഞ്ചായത്തിലെ 13 ാം വാര്‍ഡില്‍ സി.പി.എമ്മിലെ പി സജിതയാണ് വിജയിച്ചത്.

ഒറ്റപ്പാലം അനങ്ങനടി പഞ്ചായത്തിലെ കോട്ടക്കുളം വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ റഷീദാണ് വിജയിച്ചത്. മലപ്പുറം ഒതുക്കുന്നല്‍ പത്താം വാര്‍ഡ് മുസ് ലീം ലീഗ് നിലനിര്‍ത്തി. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭ വടക്കത്തറ വാര്‍ഡില്‍ കോണ്‍ഗ്രസിലെ രാധാമണി 228 വോട്ടിന് ജയിച്ചു.

തൃശൂരില്‍ രണ്ട് വാര്‍ഡും എല്‍.ഡി.എഫ് നിലനിര്‍ത്തി. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വള്ളത്തോള്‍നഗര്‍ ഡിവിഷനില്‍ 5,924 വോട്ടിന് റംല ഷരീഫും വേളൂക്കര പഞ്ചായത്ത് 10ാം വാര്‍ഡില്‍ 537 വോട്ടിന് ട്രീസ മനോഹരനുമാണ് ജയിച്ചത്.കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ 11 ാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. കണ്ണൂര്‍ കേളകത്ത് 13 ാം വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. എ.കെ സതീശനാണ് ഇവിടെ വിജയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.