You are Here : Home / News Plus

നവീന്‍ പട്നായിക് ഒഡീഷ മുഖ്യമന്ത്രിയായി അധികാരമേറ്റു

Text Size  

Story Dated: Wednesday, May 21, 2014 07:28 hrs UTC

ബിജു ജനതാദള്‍ പാര്‍ട്ടി അധ്യക്ഷന്‍ നവീന്‍ പട്നായിക് ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ എസ്.സി ജാമിര്‍ ആണ് സത്യപ്രതിജഞ വാചകം ചൊല്ലിക്കൊടുത്തത്. സത്യപ്രതിജഞ ചടങ്ങില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു. തുടര്‍ച്ചയായി നാലാം തവണയാണ് നവീന്‍ പട്നായിക് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. 147 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ബി.ജെ.ഡി 112 സീറ്റുകളോടെയാണ ഭരണം നിലനിര്‍ത്തിയത്. കോണ്‍ഗ്രസ് 12 ഉം ബി.ജെ.പി 18 സീറ്റുകളുമാണ് നേടിയത്. ബി.ജെ.പിയുമായുള്ള സഖ്യം പിരിഞ്ഞ ശേഷം ഒറ്റക്ക് മത്സരിച്ചാണ് നവീന്‍ പട്നായിക് ഇക്കുറി ഭരണം നിലനിര്‍ത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.