You are Here : Home / News Plus

കൊച്ചി മെട്രോക്കെതിരെ സി.പി.എം മാര്‍ച്ച് നടത്തി

Text Size  

Story Dated: Tuesday, May 06, 2014 07:11 hrs UTC

നിര്‍മ്മാണം പുരോഗമിക്കുന്ന കൊച്ചി മെട്രോ പദ്ധതി മൂലം വര്‍ധിച്ച നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മെട്രോ നിര്‍മാണ ചുമതലയുള്ള കെ.എം.ആര്‍.എല്ലിന്‍റെ  ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. മെട്രോ റെയില്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുക, നഗരത്തിലെ ഗതാഗത കുരുക്കിനു പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. കൊച്ചി മേനകയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കെഎംആര്‍എല്‍ ഓഫീസിന് നൂറുമീറ്റര്‍ അകലെവെച്ച് പോലീസ് തടഞ്ഞു.നിര്‍മാണത്തോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡ് കുറച്ച് അകത്തേക്കു മാറ്റി ഗതാഗതം സുഗമമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് കെഎംആര്‍എല്‍, ഡിഎംആര്‍സി പ്രതിനിധികള്‍ ഉറപ്പു നല്‍കിയതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.