You are Here : Home / News Plus

ദക്ഷിണകൊറിയയില്‍ കപ്പലപകടത്തില്‍ മരണം 100 കവിഞ്ഞു

Text Size  

Story Dated: Tuesday, April 22, 2014 07:09 hrs UTC

ദക്ഷിണകൊറിയയില്‍ ഏപ്രില്‍ 16 നുണ്ടായ കപ്പലപകടത്തില്‍ മരണം 100 കവിഞ്ഞു. ഇതുവരെ 104 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി. 352 സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 476 യാത്രക്കാരുമായി സിവോള്‍ എന്ന യാത്രാക്കപ്പലാണ് ദുരന്തത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടയിലും 200 ഓളം പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. ഇവര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. കപ്പിത്താന്‍ ലീ ജൂന്‍ സൂക്കിനും രണ്ട് ജീവനക്കാര്‍ക്കുമെതിരെ കൃത്യവിലോപമടക്കുമുള്ള കുറ്റങ്ങള്‍ ചുമത്തി. യാത്രക്കാരുടെ കാര്യം നോക്കാതെ സ്വയംരക്ഷയ്ക്ക് ശ്രമിച്ച ഇവര്‍ കൊലപാതകത്തിന് തുല്യമായ കുറ്റമാണ് ചെയ്തതെന്ന് ഇവരുടെ പ്രവൃത്തിയെ അപലപിച്ച ഹൈ പറഞ്ഞു. നിയമവും ധാര്‍മികമര്യാദയും പാലിക്കാതെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നും അവര്‍ കുറ്റപ്പെടുത്തി. യാത്രക്കാരെ സംരക്ഷിച്ചില്ലെന്നാരോപിച്ച് നാല് ജീവനക്കാരെ തിങ്കളാഴ്ച അന്വേഷണസംഘം കസ്റ്റഡിയിലുമെടുത്തു. കപ്പല്‍ മുങ്ങുന്ന സമയത്ത് ലീ ജൂന്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടാനുള്ള നിര്‍ദേശം നല്‍കിയില്ലെന്ന് കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.