You are Here : Home / News Plus

മുങ്ങിയത് കൊച്ചിയിൽ

Text Size  

Story Dated: Wednesday, June 26, 2013 12:35 hrs UTC

ജോസ്‌ തെറ്റയില്‍ എം.എല്‍.എ.ഭാര്യയെ സഹോദരിയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി കൊച്ചി നഗരത്തിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു മുങ്ങുകയായിരുന്നു.കിടങ്ങൂരില്‍ ഒരു കല്യാണവീട്ടില്‍ നില്‍ക്കുമ്പോഴാണു യുവതി പരാതി നല്‍കിയ വിവരം ജോസ്‌ തെറ്റയില്‍ അറിയുന്നത്‌.ജോര്‍ദനാപുരത്ത്‌ ഉച്ചയ്‌ക്കു മൂന്നുമണിക്ക്‌ പോകേണ്ടിയിരുന്ന ഒരു മരണവീട്ടില്‍ തെറ്റയില്‍ എത്തിയാല്‍ തടയാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു .ആ പരിപാടി ഉപേക്ഷിച്ചു ജോസ്‌ തെറ്റയില്‍ വീട്ടിലെത്തി ഭാര്യയെയും കൂട്ടി വീടു പൂട്ടി മുങ്ങുകയായിരുന്നു.രണ്ടാംദിവസവും പോലീസിനു പിടികൊടുക്കാതെ കൊച്ചി നഗരത്തിലെ ബന്ധുവീട്ടില്‍ കഴിഞ്ഞ ജോസ്‌ തെറ്റയിലിനെ ആരും കണ്ടിട്ടില്ല. െലെംഗികാരോപണ വിധേയനായ മകന്‍ നാട്ടിലെത്തിയിട്ടില്ല. നേരത്തെ തെറ്റയിലിന്‌ മകനുള്‍പ്പെട്ട ദൃശ്യങ്ങള്‍ യുവതി അയച്ചു ബ്ലാക്ക്‌ മെയില്‍ ചെയ്‌തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles