You are Here : Home / News Plus

ടി.പി കേസില്‍ സി.ബി.ഐയെ സി.പി.എം ഭയക്കുന്നു: ആന്റണി

Text Size  

Story Dated: Tuesday, April 01, 2014 07:15 hrs UTC

 ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയക്കുന്നുവെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. എത്രമൂടിവെച്ചാലും സത്യംപുറത്തുവരുമെന്ന് സി.പി.എം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിന്‍റെ  മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി. ടി.പി കേസിലെ സി.ബി.ഐയുടെ പിന്മാറ്റം സി.പി.എം ആഘോഷിക്കുകയാണ്. സി.പി.എമ്മിന് ഇതില്‍ പങ്കുണ്ട് എന്നതിന്‍റെ  തെളിവാണിത്. അരിയാഹാരം കഴിക്കുന്ന ജനങ്ങള്‍ക്ക് സി.പി.എമ്മിന്റെ പങ്ക് മനസ്സിലാകും. പടക്കം പൊട്ടിക്കാനും പായസം വിതരണം ചെയ്യാനും വരട്ടെ. വി.എസ് ഇക്കാര്യത്തില്‍ നിലപാട് മാറ്റിയോ. വീണ്ടും കത്തയക്കാന്‍ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.