You are Here : Home / News Plus

അഭിപ്രായ സര്‍വെകള്‍ നിയമംമൂലം നിരോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Text Size  

Story Dated: Monday, March 31, 2014 07:30 hrs UTC

അഭിപ്രായസര്‍വെകള്‍ നിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഭരണഘടനയുടെ 324-ാം അനുച്ഛേദം അനുസരിച്ചുള്ള അധികാരം പ്രയോഗിച്ച് അഭിപ്രായസര്‍വെകള്‍ നിരോധിക്കാന്‍ കമ്മീഷന് കഴിയുമെന്ന് നിയമമന്ത്രാലയം നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, നിയമനിര്‍മാണമാണ് വേണ്ടതെന്നും 324-ാം അനുച്ഛേദപ്രകാരം നിരോധിക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും കമ്മീഷന്‍ നിയമമന്ത്രാലയത്തിന് മറുപടി നല്‍കിയിരിക്കയാണ്. എക്‌സിറ്റ്‌പോള്‍ നിയമപ്രകാരംതന്നെ നിയന്ത്രിച്ച സാഹചര്യത്തില്‍ അഭിപ്രായ വോട്ടെടുപ്പും നിയമനിര്‍മാണത്തിലൂടെ തടയണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് മുതല്‍ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ അവസാനഘട്ടംവരെയും അഭിപ്രായസര്‍വെകള്‍ പ്രസിദ്ധീകരിക്കരുതെന്ന നിര്‍ദേശമാണ് കമ്മീഷനുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.