You are Here : Home / News Plus

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ ഒളിവില്‍

Text Size  

Story Dated: Thursday, March 27, 2014 07:32 hrs UTC

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ റാഹില ചിറായി, ഷഹബാസ് എന്നിവര്‍ ജാമ്യം നേടി ഒളിവില്‍ പോയി. കൊഫെപോസ നിയമപ്രകാരം ഇവരെ തടവില്‍ വെക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി.ആര്‍.ഐ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. അതിനിടെ, ഷഹബാസിന്‍റെ  കാറ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കൊടുവള്ളി പഞ്ചായത്ത് അംഗം ഫൈസല്‍ കാരാട്ടിന്‍റെ  വീട്ടില്‍നിന്നാണ് കാറ് പിടിച്ചെടുത്തത്. ഷഹബാസും ഫൈസലും ബിസിനസ് പങ്കാളികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.