You are Here : Home / News Plus

രണ്ടില കമ്മലുകളുമായി നിഷയുടെ വോട്ട് തേടല്‍

Text Size  

Story Dated: Tuesday, March 25, 2014 01:40 hrs UTC

കോട്ടയത്ത്  മല്‍സരിക്കുന്ന ജോസ് കെ മാണിക്കു വേണ്ടി പത്നി നിഷ ജോസും പ്രചരണ രംഗത്തേയ്ക്ക്. ജോസിന്റെ ചിഹ്നമായ രണ്ടിലയുടെ രൂപത്തിലുള്ള കമ്മലുകളുമായാണ് നിഷയുടെ വോട്ട് തേടല്‍ .വനിത വോട്ടര്‍മാരുടെ പിന്തുണ ഉറപ്പ് വരുത്തുകയാണ്‍ നിഷയുടെ ലക്ഷ്യം .കടുത്തുരുത്തി , വൈക്കം , കുറുവിലങ്ങാട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ ത്തനം .വെള്ളാശേരി ,തത്തപള്ളി കോളനികളും സന്ദര്‍ശിച്ച നിഷ സ്ത്രീകളുടെ പരാതികള്‍ ശ്രദ്ധിക്കാനും മറന്നില്ല.പ്രശ്ന പരിഹാരത്തിനുള്ള ഉറപ്പ് നല്കിയാണ് മടങ്ങിയത്.ആലപ്പുഴയിലെ ഒരു കല്യാണ വീട്ടിലെത്തിയ നിഷ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ച് കന്നി വോട്ടുകള്‍ ഉറപ്പ് വരുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.