You are Here : Home / News Plus

സോണിയയുടെ പാസ്‌പോര്‍ട്ടിന്‍റെ പകര്‍പ്പ് ഹാജരാക്കണമെന്ന് യുഎസ് കോടതി

Text Size  

Story Dated: Friday, March 21, 2014 07:38 hrs UTC

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പാസ്‌പോര്‍ട്ടിന്‍റെ  പകര്‍പ്പ് ഹാജരാക്കണമെന്ന് യു.എസ് കോടതി ആവശ്യപ്പെട്ടു. 2013 സപ്തംബര്‍ 2-നും 9-നും ഇടയില്‍ സോണിയ അമേരിക്കയില്‍ ഇല്ലായിരുന്നു എന്നുറപ്പ് വരുത്താനാണിത്.
കലാപവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനകേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി ബ്രൂക്ക്‌ലൈന്‍ കോടതിക്ക് ഹര്‍ജി നല്‍കിയിരുന്നു.ഈ ഹര്‍ജിയില്‍ കോടതി നേരത്തെ അയച്ച നോട്ടീസ് തനിക്ക് ലഭിച്ചിരുന്നില്ലെന്നും ആ സമയത്ത് താന്‍ അമേരിക്കയില്‍ ഇല്ലായിരുന്നുവെന്നും സോണിയയുടെ പരാമര്‍ശമുണ്ട്. ഈ പരാമര്‍ശം തെളിയിക്കാനാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ടിന്‍റെ  പകര്‍പ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.