തിരുവനന്തപുരം:വിവാദപരമായ പ്രസ്താവനകള്‍ ആരും നടത്തരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മുന്നറിയിപ്പ് നല്കി. ഇന്ന് ചേര്‍ന്ന കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചരണ സമിതി യോഗത്തില്‍ ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിനെതിരെ വി.ടി.ബലല്റാം എം.എല്‍.എ നടത്തിയ പരാമര്‍ശത്തിനതിരെ വിമര്‍ശനം ഉണ്ടായി.ഇടുക്കി ബിഷപ്പ് മാത്യു ആനക്കുഴിക്കാട്ടിലിനെ സന്ദര്‍ശിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെ ബിഷപ്പ് പരസ്യമായി വിമര്‍ശിച്ചതിനെതിരെയാണ് ഫെയ്സ് ബുക്കിലൂടെ വി.ടി ബല്‍റാം രംഗത്തെത്തിയത്. ടി.എന്‍ പ്രതാപന് എം എല്‍.എക്കും താക്കീത് നല്‍കിയിട്ടുണ്ട്.
Comments