You are Here : Home / News Plus

കോണ്‍ഗ്രസ് ഇത്തവണ പ്രതിപക്ഷത്തിരിക്കും: പിസി ചാക്കോ

Text Size  

Story Dated: Saturday, March 15, 2014 11:06 hrs UTC

കോണ്‍ഗ്രസ് ഇത്തവണ പ്രതിപക്ഷത്തിരിക്കും എന്നു പിസി ചാക്കോ. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമല്ലെന്നും പിസി ചാക്കോ പറഞ്ഞു. പാര്‍ട്ടിയുടെ ദേശീയ വക്താവ് കൂടിയാണ് പിസി ചാക്കോ. യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പാര്‍ട്ടിയും സര്‍ക്കാരും പരാജയപ്പെട്ടു. പ്രധാനമന്ത്രി മുതല്‍ പാര്‍ട്ടിയുടെ വക്താക്കള്‍ വരെ ഇതിന് ഉത്തരവാദികളാണെന്നും ചാക്കോ പറഞ്ഞു. സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ വേണ്ട രീതിയില്‍ നേരിടാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തില്‍ ഇത്തവണ യുഡിഎഫ് നേട്ടം കൊയ്യും എന്നാണ് പിസി ചാക്കോയുടെ വിശ്വാസം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.