You are Here : Home / News Plus

ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പുമായി ചര്‍ച്ച നടത്തി

Text Size  

Story Dated: Wednesday, March 12, 2014 07:30 hrs UTC

ഇടുക്കി സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ ഉയര്‍ന്ന പ്രശ്‌നം കീറാമുട്ടിയായി കിടക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം തന്നെയാണ് കൂടിക്കാഴ്ചയിലെ പ്രധാന വിഷയമെന്ന് കരുതുന്നു. കേരള കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് നല്‍കിയില്ലെങ്കില്‍ മുന്‍ എം.പി. കൂടിയായ ഫ്രാന്‍സിസ് ജോര്‍ജ് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് നേരത്തെ ഭീഷണിയുണ്ടായിരുന്നു. ഇന്നു കാലത്ത് ഇടുക്കി രൂപതയുടെ ആസ്ഥാനത്തെത്തിയാണ് ഫ്രാന്‍സിസ് ജോര്‍ജ് ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലുമായി കൂടിക്കാഴ്ച നടത്തിയത്. ബിഷപ്പിന്റെ ക്ഷണമനുസരിച്ചാണ് ഫ്രാന്‍സിസ് ജോര്‍ജ് കൂടിക്കാഴ്ചയ്‌ക്കെത്തിയത്. ഇടുക്കി സീറ്റിന്‍റെ  കാര്യത്തില്‍ അന്തിമ തീരുമാനമാകുംമുന്‍പ് തന്നെ കോണ്‍ഗ്രസ് രണ്ടു പേരുകള്‍ അടങ്ങുന്ന സാധ്യതാസ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയതാവാം ഫ്രാന്‍സിസ് ജോര്‍ജിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ആന്റണി രാജു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.