You are Here : Home / News Plus

പ്രതിഷേധം: സുബ്രതാ റോയിയുടെ മുഖത്ത് മഷി ഒഴിച്ചു

Text Size  

Story Dated: Tuesday, March 04, 2014 11:46 hrs UTC

നിക്ഷേപകരെ കബളിപ്പിച്ച കേസില്‍ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിയുടെ മുഖത്ത് മഷി ഒഴിച്ചു. മനോജ് ശര്‍മ്മയെന്ന അഭിഭാഷകനാണ് സുബ്രതയെ ആക്രമിച്ചത്.

സഹാറാ ഗ്രൂപ്പിലെ 12 ലക്ഷം തൊഴിലാളികളെ ഓര്‍ത്ത് തെറ്റുകള്‍ പൊറുക്കണം എന്ന് സുബ്രതാ അഭ്യര്‍ഥിച്ചു. മൂന്ന് നാലു മാസം കൊണ്ട് മുഴുവന്‍ പണവും സെബിയില്‍ കെട്ടിവയ്ക്കും. അതിനായി സഹാറയുടെ ആസ്തികള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്നും സുബ്രതോ കോടതിയോട് അഭ്യര്‍ഥിച്ചു.കള്ളനെന്ന് വിളിച്ച് കൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ സുബ്രതാ റോയിയെ ആക്രമിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.