You are Here : Home / News Plus

കോണ്‍ഗ്രസ് ഓഫിസിലെ കൊല: യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്ന്‍ പിണറായി

Text Size  

Story Dated: Friday, February 21, 2014 07:48 hrs UTC

കോണ്‍ഗ്രസ് ഓഫിസില്‍ സ്ത്രീ കൊല്ലപ്പെട്ട കേസില്‍ ആര്യാടന്‍ സംശയത്തിന്‍റെ  നിഴലിലായ അന്വേഷണമാണ് നടക്കുന്നതെന്ന് പിണറായി വിജയന്‍. അന്വേഷണത്തില്‍ ആര്യാടന്‍ ടച്ച് വ്യക്തമാണെന്നും പിണറായി പറഞ്ഞു. കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്യാടന്‍്റെ രാജി ആവശ്യപ്പെട്ടുള്ള രാഷ്ട്രീയ ലാഭമല്ല പാര്‍ട്ടിക്കാവശ്യം. രാധയുടെ യഥാര്‍ഥ ഘാതകരെ പുറത്ത് കൊണ്ട് വരണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും പിണറായി വ്യക്തമാക്കി. കുറ്റകാരെ കണ്ടത്തൊന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം രാധയുടെ സഹോദരന്‍ ഭാസ്ക്കരന്‍ പിണറായിക്ക് കൈമാറി.
നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി നിര്‍ത്തി മറ്റൊരു സംഘത്തെ ഏല്‍പ്പിച്ചാല്‍ മാത്രമെ യഥാര്‍ഥ കൊലയാളികളെ പുറത്ത് കൊണ്ടുവരാന്‍ സാധിക്കൂവെന്ന് പിണറായി പറഞ്ഞു.തെറ്റായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. പലതും മറച്ചു വെക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അന്വേഷണം വനിതാ ഐ.ജിയെ ഏല്‍പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ പ്രതികളായ രണ്ട് പേര്‍ മാത്രമാകില്ല കൊലപാതകത്തിന് പിന്നിലെന്നും യഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനുളള ശ്രമത്തിന് രാധയുടെ കുടുംബത്തെ സി.പി.എം സഹായിക്കുമെന്നും പിണറായി അറിയിച്ചു
സി.പി.എം നേതാക്കളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍, എളമരം കരിം, എ കെ ബാലന്‍ എന്നിവരും പിണറായിയോടൊപ്പമുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.