You are Here : Home / News Plus

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: മാണി ഗ്രൂപ്പ് എം.എല്‍.എമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

Text Size  

Story Dated: Wednesday, February 19, 2014 04:49 hrs UTC

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്- മാണിഗ്രൂപ്പ് എം.എല്‍.എമാര്‍ ബുധനാഴ്ച മുഖ്യമന്ത്രിയെ കാണും. രാവിലെ എട്ടിനാണ് കൂടിക്കാഴ്ച.
ഇതിന് മുന്നോടിയായി പാര്‍ട്ടിയുടെ ഹൈപവര്‍ കമ്മിറ്റിയോഗം ഇന്നലെ വൈകുന്നേരം തലസ്ഥാനത്ത് നടന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്.
റിപ്പോര്‍ട്ടില്‍ വിട്ടുവീഴ്ച ചെയ്താല്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഹൈപവര്‍ കമ്മിറ്റി വിലയിരുത്തി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുമ്പ് വിജ്ഞാപനം റദ്ദാക്കണമെന്നാണ് മാണിഗ്രൂപ്പിന്‍റെ  ആവശ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.