You are Here : Home / News Plus

സ്ത്രീയുടെ കൊല; കോണ്‍ഗ്രസ് ഒഫീസിലേക്ക് സംഘടനകളുടെ പ്രകടനം

Text Size  

Story Dated: Tuesday, February 11, 2014 07:06 hrs UTC

കോണ്‍ഗ്രസ് ഒഫീസിലെ സ്ത്രീയുടെ കൊലയില്‍ പ്രതിഷേധിച്ച് സി.പി.എം,എസ്.ഡി.പി.ഐ,ബി.ജെ.പി എന്നീ പാര്‍ട്ടികള്‍ മലപ്പുറം കോണ്‍ഗ്രസ് ഒഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു. സി.പി.എം മാര്‍ച്ച് ശ്രീരാമ കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.കെ സൈനബ ടീച്ചര്‍, സി.പി.എം ജില്ലാ സെക്രട്ടറി വാസു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ് രാജി വെക്കണമെന്നും സംഭവത്തില്‍ ഉന്നതര്‍ക്ക് ബന്ധം ഉള്ളതായും ഇത് പുറത്തുകൊണ്ടുവരാന്‍ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സംഘടനകള്‍ മാര്‍ച്ച് നടത്തുന്നത്. കോണ്‍ഗ്രസ് ഒഫീസ് അടച്ചിട്ടിരിക്കുകയാണ്. ഇവിടെ നിന്ന് ബോര്‍ഡുകള്‍ എടുത്തു മാറ്റിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.