You are Here : Home / News Plus

കെജ്‌രിവാള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ബിന്നി

Text Size  

Story Dated: Wednesday, February 05, 2014 07:55 hrs UTC

ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് വിമത എം എല്‍ എ വിനോദ് കുമാര്‍ ബിന്നി അറിയിച്ചു. പിന്തുണ പിന്‍വലിച്ചു കൊണ്ടുള്ള കത്ത് ഡല്‍ഹി ലഫ് ഗവര്‍ണര്‍ക്ക് ഉടന്‍ നല്‍കുമെന്നും അണ്ണ ഹസാരെയുടെ ലോക്പാല്‍ പാസാക്കിയാല്‍ മാത്രമെ പിന്തുണയെക്കുറിച്ച് പുനരാലോചിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിക്കെതിരെ തെറ്റായ പ്രചാരണം നടത്തിയതിന് എ.എ.പി.യുടെ അച്ചടക്കസമിതി ബിന്നിയെ കഴിഞ്ഞ മാസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.