You are Here : Home / News Plus

നരേന്ദ്ര മോഡിക്കു യു.എസ്‌. വിസയ്‌ക്ക്‌ അപേക്ഷിക്കാന്‍ തടസമില്ലെന്നു യു.എസ്‌

Text Size  

Story Dated: Sunday, February 02, 2014 01:55 hrs UTC

വാഷിംഗ്‌ടണ്‍: നരേന്ദ്ര മോഡിക്കു യു.എസ്‌. വിസയ്‌ക്ക്‌ അപേക്ഷിക്കാന്‍ തടസമില്ലെന്നു യു.എസ്‌. വിദേശകാര്യമന്ത്രാലയത്തിലെ ഉപ വക്‌താവ്‌ മാരി ഹാര്‍ഫ്‌.ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായ മോഡിക്കു വീണ്ടും വിസ നല്‍കുന്ന കാര്യത്തില്‍ തീരുമാനം പുനഃപരിശോധിച്ചിട്ടില്ലെന്നു യു.എസ്‌. സര്‍ക്കാര്‍ ആവര്‍ത്തിച്ചിട്ടുണ്ട്‌. വിസ ലഭിക്കുന്നതിനു മോഡിക്ക്‌ അപേക്ഷ നല്‍കാം. മറ്റ്‌ അപേക്ഷകള്‍ പരിഗണിക്കുന്നതു പോലെ അദ്ദേഹത്തിന്റെ അപേക്ഷയും പരിഗണിച്ചു തീരുമാനമെടുക്കും. 2002- ലെ ഗുജറാത്ത്‌ കലാപത്തിന്റെ പേരില്‍ 2005 -ല്‍ ആണു ഗുജറാത്ത്‌ മുഖ്യമന്ത്രിയായ നരേന്ദ്ര മോഡിയുടെ വിസ അമേരിക്ക റദ്ദാക്കിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.