ടി.പി ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേരളത്തിലെ പല രാഷ്ട്രീയ കൊലപാതകങ്ങളിലെയും ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ടി.പി വധത്തില്‍ ഗൂഢാലോചന നടത്തിയവര്‍ക്കും കൊലയാളികള്‍ക്കും തക്ക ശിക്ഷ ലഭിച്ചു. കേസിന്‍്റെ തുടക്കത്തില്‍ തെളിവുകള്‍ ദുര്‍ബലമായിരുന്നു. കൊലപാതകം നടന്നതിന്‍്റെ പിറ്റേദിവസം പൊലീസ് കണ്ടത്തെിയ തെളിവുകളാണ് കൊലയാളി സംഘത്തെ പിടികൂടാന്‍ സഹായിച്ചത്. പ്രതികള്‍ക്ക് തക്കശിക്ഷ ലഭിച്ചെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
Comments