You are Here : Home / News Plus

ബജറ്റില്‍ ആരോഗ്യ മേഖലയ്ക്കു കൂടുതല്‍ തുക

Text Size  

Story Dated: Friday, January 24, 2014 08:31 hrs UTC

ബജറ്റില്‍ ആരോഗ്യ മേഖലയ്ക്കു വന്‍ നേട്ടം. അര്‍ബുദ രോഗനിര്‍ണയത്തിന് ഡോക്ടര്‍മാരുടെ സംഘത്തെ നിയമിക്കും, ഇതിനൊപ്പംഓരോ ജില്ലയിലും അഞ്ചു ഡോക്ടര്‍മാരുടെ സംഘമുണ്ടാകും. ഇതു കൂടാതെ തിരുവനന്തപുരം ആര്‍സിസിക്ക് 18 കോടിയും അനുവദിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന കാര്യം കൊച്ചിയില്‍ ക്യാന്‍സര്‍ സെന്റര്‍ അനുവദിക്കുന്നതിനൊപ്പം കോട്ടയം മെ‌ഡിക്കല്‍ കോളജില്‍ കാന്‍സര്‍ രോഗ നിര്‍ണയത്തിന് സൗകര്യങ്ങളൊരുക്കാന്‍ അഞ്ചു കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്കാനിംഗ് സംവിധാനം ഒരുക്കാന്‍ എട്ടു കോടിയും അനുവദിച്ചപ്പോള്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും മെഡിക്കല്‍ കോളേജുകളിലും വന്ധ്യതാ ചികിത്സാ കേന്ദ്രത്തിന് 10 കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ അണുബാധ നിയന്ത്രിക്കുന്നതിനും ശുചീകരണത്തിനും ചിപ്സ് എന്ന പേരിലുള്ള പദ്ധതിക്ക് ഒരു കോടി രൂപ ജില്ലാ ആശുത്രികളെയും ജനറല്‍ ആശുപത്രികളുടെയും നിലവാരം ഉയര്‍ത്തുന്നതിന് അഞ്ചു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.